News Malayalam

Hot Widget

Type Here to Get Search Results !
പൊതു വാർത്തകൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

The News malayalam updates - ആരോഗ്യ രംഗത്തേ നേട്ടങ്ങളെ കുറിച്ചുള്ള സർക്കാർ അവകാശവാദം ഊതി വീർപ്പിച്ച ബലൂൺ - ആൻ്റോ ആൻ്റണി എം.പി.

TheNews Malayalam updates - സെൻസർഷിപ്പ് വിവാദം : ചലച്ചിത്ര സർട്ടിഫിക്കേഷൻ നിഷേധിച്ചു . - മന്ത്രി സജി ചെറിയാൻ

The NewsMalayalam updates. - പി.എൻ.പണിക്കരെ തമസ്ക്കരിക്കാൻ നടക്കുന്ന ശമങ്ങളെ പ്രതിരോധിക്കണം: വി.ജെ.ലാലി

The NewsMalayalam updates - രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസിന്‍റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചു.*

The NewsMalayalam updates - നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ*

The NewsMalayalam updates - *എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം. സജിയെയും സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു* കോഴിക്കോട്ട് നടന്ന 18ാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ. കേരളത്തില്‍ നിന്ന് 10 പേര്‍ അഖിലേന്ത്യാ സെക്രട്ടേറിയറ്റിലുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടക്കും. റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

The NewsMalayalam updates - സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്* സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ജൂലൈ ഒന്നിന് രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു

The NewsMalayalam updates - മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

The News Malayalam updates - രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായി നാടോരുമിക്കുന്നു. പണസമാഹരണം ഇന്ന്

The News Malayalam updates - കുടുംബാംഗങ്ങൾക്കൊപ്പം തായ്ലൻഡിൽ വിനോദയാത്രയ്ക്ക് കഴിഞ്ഞ് തിരിച്ച് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരവേ വീടിനടുത്ത് കാർ മതിലിൽ ഇടിച്ചു നാലു വയസ്സുകാരന് ദാരുണാന്ത്യം.

The News Malayalam updates - ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മെമ്മോറിയൽ അവാർഡ് വി.ഡി സതീശന് തിരുവനന്തപുരം: ഗാന്ധി ചിത്രമണ്ഡലം ഏർപ്പെടുത്തിയിട്ടുള്ള അഖിലേന്ത്യാ ഗാന്ധി സ് മാരകനിധി ചെയർമാനായിരു ന്ന പി. ഗോപിനാഥൻ നായരുടെ പേരിലുള്ള അവാർഡ് പ്രഖ്യാപിച്ചു. ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മെമ്മോറിയൽ അവാർഡ് പ്രതിപക്ഷ നേതാവ് വീ ഡീ സതീശന് നൽകാൻ ആണ് ജഡ്‌ജിങ് കമ്മിറ്റി തീരുമാനിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ എം ജയിംസ് ചെയർമാനും മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രൊഫ: എസ് വറുഗീസ്, മുൻ ജില്ലാ ജഡ്‌ജി പി.ഡി ധർമ്മരാജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 25000 രൂപയുടെ ക്യാഷ് അ വാർഡും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന അ വാർഡ് ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് നെയ്യാറ്റിൻകര ഡോ. ജി.ആർ പബ്ലിക് സകു ളിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ പ്രതിപക്ഷ നേതാവിന് സമ്മാനിക്കും.

The News Malayalam updates - കോട്ടയത്ത് പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി

The News Malayalam updates - *ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പർ വേടൻ.* ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്. താൻ ജാതീയത വിറ്റ് കാശാക്കുന്നില്ലെന്നും തൻ്റെ പാട്ടുകളിൽ ജാതിയതയില്ലെന്നും വേടൻ പറഞ്ഞു. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടലിന് വന്നപ്പോഴാണ് വേടൻ ഇക്കാര്യം പറഞ്ഞത്. വിദേശ പരിപാടികൾക്കു വേണ്ടി പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേടൻ വ്യക്തമാക്കി.