ചങ്ങനാശ്ശേരി /നീലംപേരൂർ:കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞതാവും പ്രചാരകനുമായിരുന്ന പി.എൻ പണിക്കരെ തമസ്ക്കരിക്കുവാൻ നിക്ഷിപ്ത കേന്ദ്രങ്ങളിൽ നിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുംഇതിനെ പ്രതിരോധിക്കുവാൻ സാംസ്ക്കാരിക പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അക്ഷരവേദി രക്ഷാധികാരി വി.ജെ.ലാലി. പി എൻ പണിക്കരുടെ നീലം പേരുരിലെ ജന്മഗൃഹത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണവും അനുസ്മരണാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അക്ഷരവേദി പ്രസിഡന്റ് ജസ്റ്റിൻ ബ്രൂ സ് അധ്യക്ഷനായി.വള്ളത്തോൾ മെമ്മോറിയൽലൈ ബ്രറി പ്രസിഡന്റ് വർഗീസ് ആന്റണി, മുട്ടത്തുവർക്കി സ്മാരകലൈ ബ്രറി പ്രസി. പ്രൊഫ , ഡോ.സാജു കെ.ജയിംസ്, കെ, എൻ എംലൈബ്രറി പ്രസി. റ്റി.എസ്.സലിം, വെരൂർ പബ്ളി ക് ലൈബ്രറി പ്രസി. കെ.ജെ.ജോസഫ്, നീലം പേരൂർ മഹാത്മാ ഗാന്ധിലൈ ബ്രറിപ്രസിഡന്റ് രാജു ഈപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സോമൻ, പ്രോഗ്രാം കൺവീനർ പി പി.മോഹനൻ, ഗ്രന്ഥ കാരൻ ഡോ. സെബിൻ എസ്. കൊട്ടാരം, ബാബു കുട്ടൻ ചിറ, കെ.വി, ഹരികുമാർ, ഫിലിപ്പോസ് ഈര, മൈത്രീ ഗോപീകൃഷ്ണൻ, മാത്യു തേവലക്കര,വർക്കിച്ചൻതൈക്കാട്ടുശ്ശേരി, ഉണ്ണികൃഷ്ണൻ, സിബി, രതീഷ് രാജൻ, ബിജോ എണ്ണയ്ക്കാ ചിറ, ജോണി കോന്നോത്ത്, ഷാജി കുര്യാക്കോസ്, ടോജോ പട്ടർ കളം എന്നിവർ പ്രസംഗിച്ചു.
📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚