*✍️ The News Malayalam updates-*### *ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ 50 സെൻ്റ് അധിക സ്ഥലം അനുവദിക്കണം - ജില്ലാ കളക്ടർക്ക് ആൻ്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിൽ നിവേദനം നൽകി*

Hot Widget

Type Here to Get Search Results !

*✍️ The News Malayalam updates-*### *ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ 50 സെൻ്റ് അധിക സ്ഥലം അനുവദിക്കണം - ജില്ലാ കളക്ടർക്ക് ആൻ്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിൽ നിവേദനം നൽകി*



### *ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ 50 സെൻ്റ് അധിക സ്ഥലം അനുവദിക്കണം - ജില്ലാ കളക്ടർക്ക് ആൻ്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിൽ നിവേദനം നൽകി*


ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ആവശ്യമായ 50 സെൻ്റ് അധിക സ്ഥലം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീന ഐ.എ.സിന് നിവേദനം നൽകി.

ആൻ്റോ ആൻ്റണി എം.പി., അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ., നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് എന്നിവർ ചേർന്നാണ് തിങ്കളാഴ്ച നിവേദനം നൽകിയത്. ആവശ്യകത സംബന്ധിച്ച് നേതാക്കൾ ജില്ലാ കളക്ടറുമായി ചർച്ചയും നടത്തി.

മിനി സിവിൽ സ്റ്റേഷന് അധിക സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് യു.ഡി.എഫ് നേതാക്കൾ നിവേദനം നൽകിയിരുന്നു. ഇതിൻ്റെ തുടർനടപടികൾ വേഗത്തിലാക്കി ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ ജില്ലാ കളക്ടറെ സമീപിച്ചു.

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനായി വടക്കേക്കരയിൽ പോലീസ് സ്റ്റേഷന് സമീപം 2.79 ഏക്കർ സർക്കാർ ഭൂമിയിൽ നിന്ന് ഒരേക്കർ സ്ഥലം അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ കളക്ടർ 2022 ഫെബ്രുവരി 23-ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ ഇവിടെ സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെതിരെ ഈരാറ്റുപേട്ട തീവ്രവാദ കേന്ദ്രമാണെന്ന തരത്തിൽ അന്നത്തെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഈ റിപ്പോർട്ടാണ് പദ്ധതിക്ക് തടസ്സമായതെന്ന് ആക്ഷേപം. നാട്ടുകാരുടെ നിവേദനത്തെ തുടർന്ന് 2025 മാർച്ച് 30-ന് അന്നത്തെ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഐ.പി.എസ്. റിപ്പോർട്ടിൽ ഭാഗികമായി തിരുത്തൽ വരുത്തി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ഈരാറ്റുപേട്ട വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് മാർച്ച് 2026 9-ന് അന്നത്തെ റവന്യൂ മന്ത്രി കെ. രാജൻ തറക്കല്ലിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതും ക്രമവിരുദ്ധവുമായ നടപടി ആരോപിച്ച് യു.ഡി.എഫ്. എന്നാൽ തറക്കല്ലിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ല. നിർമ്മാണ പെർമിറ്റിന് ഒരു മാസം മുമ്പാണ് ആവശ്യമായ രേഖകൾ നഗരസഭയിൽ റവന്യൂ വകുപ്പ് സമർപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ 80 സെൻ്റ് ഭൂമി അനുവദിച്ചുകൊണ്ട് ഒന്നര വർഷം മുമ്പ് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് വിവരം. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ 50 സെൻ്റ് ഭൂമി അനുവദിച്ചതിൻ്റെ രേഖകൾ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് ലഭിച്ചത്. എന്നാൽ പാർക്കിംഗ് സൗകര്യത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടില്ല.

50 സെൻ്റ് അധിക ഭൂമി കൂടി അനുവദിച്ചാൽ വാഹന പാർക്കിംഗിനും മിനി സിവിൽ സ്റ്റേഷൻ്റെ ഭാവി വികസനത്തിനും പ്രയോജനപ്പെടുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്.

പടം- ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 50 സെൻറ് അധിക സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റോ ആൻറണി എം.പി. ജില്ലാ കലക്ടർ ചേതൻ കുമാർ മീന ഐ എസ് എൻ നിവേദനം സമർപ്പിച്ചപ്പോൾ .... അഡ്വ: സെബാസ്റ്റ്യൻ എം. ജെ , അഡ്വ: വിപിനാസർ, അഡ്വ: മുഹമ്മദ് ഇല്യാസ് സമീപം..