*✍️The News Malayalam updates-* *നാസ സ്പേസ് ആപ്സ് ചലഞ്ച് വേദിയായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-* *നാസ സ്പേസ് ആപ്സ് ചലഞ്ച് വേദിയായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്*



*നാസ സ്പേസ് ആപ്സ് ചലഞ്ച് വേദിയായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്*


_കാഞ്ഞിരപ്പള്ളി:_ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നേതൃത്വം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണായ നാസ സ്പേസ് ആപ്സ് ചലഞ്ച് 2026 നവംബർ 14, 15 തീയതികളിൽ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആതിഥേയത്വം വഹിക്കും.

വെർച്വൽ രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ചലഞ്ചിൽ ഓൺലൈനായി എവിടെനിന്നും വേണമെങ്കിലും പ്രായമോ പഠനമേഖലയോ മുൻപരിചയമോ ഇല്ലാതെ ആർക്കും മത്സരിക്കാം എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത.

രജിസ്ട്രേഷൻ ഫീസ് ഇല്ല. ഒറ്റയ്ക്കോ പരമാവധി ആറു പേരടങ്ങുന്ന ടീമുകളായോ പങ്കെടുക്കാം. ലോകമെമ്പാടുമായി 450-ലധികം ലോക്കൽ ഇവന്റുകളാണ് ഈ വർഷം നടക്കുന്നത്.

2025-ൽ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന ചലഞ്ചിൽ കാഞ്ഞിരപ്പള്ളി ലോക്കൽ ഇവന്റിൽ നിന്ന് മത്സരിച്ച ടീം സെലസ്റ്റു ഗ്ലോബൽ ഫൈനലിസ്റ്റ് പട്ടികയിൽ ഇടം നേടിയിരുന്നു. ഈ നേട്ടത്തിലൂടെ കാഞ്ഞിരപ്പള്ളിയുടെയും കേരളത്തിന്റെയും രാജ്യത്തിന്റെയും പേര് ആഗോളതലത്തിൽ അടയാളപ്പെടുത്താനായത് അഭിമാനകരമായ നേട്ടമാണ്.

നാസയ്ക്കൊപ്പം ഐഎസ്ആർഒ (ISRO), യൂറോപ്യൻ സ്പേസ് ഏജൻസി (ESA), കനേഡിയൻ സ്പേസ് ഏജൻസി ഉൾപ്പെടെ 17 ബഹിരാകാശ ഏജൻസികൾ ഈ വർഷത്തെ ചലഞ്ചിൽ പങ്കാളികളാണ്.

കൃഷി, കാടുതീ, ഭൂമി നിരീക്ഷണം, ചന്ദ്രനിലെ ലാൻഡിംഗ്, സൈറസ്, ചൊവ്വയുടെ ഭൂപടം, ബഹിരാകാശ യാത്രികരുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലായി 14 ഔദ്യോഗിക ചലഞ്ചുകളാണ് നൽകിയിട്ടുള്ളത്. സാങ്കേതിക പരിഹാരങ്ങൾക്കൊപ്പം കല, ഗെയിം, കഥപറച്ചിൽ, ശാസ്ത്രീയ വിശകലനം എന്നിവയിലൂടെയും ആശയങ്ങൾ അവതരിപ്പിക്കാം.

ലോക്കൽ ഇവന്റിൽ നിന്നുള്ള മികച്ച 10 പ്രോജക്റ്റുകൾ ഗ്ലോബൽ ജഡ്ജിംഗിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇവരിൽ നിന്ന് നാസയിലെയും മറ്റ് ഏജൻസികളിലെയും വിദഗ്ധർ ഗ്ലോബൽ ഫൈനലിസ്റ്റുകളെയും ഗ്ലോബൽ വിജയികളെയും തിരഞ്ഞെടുക്കും. 2026 ഡിസംബറിലും 2027 ജനുവരിയിലും ഗ്ലോബൽ വിജയികളെ പ്രഖ്യാപിക്കും.

*രജിസ്ട്രേഷൻ:*

_nasaspaceapps.ajce.in_ എന്ന വെബ്സൈറ്റ് വഴി നവംബർ 15 വരെ രജിസ്റ്റർ ചെയ്ത് ലോക്കൽ ഇവന്റും ടീമും തിരഞ്ഞെടുക്കാം.

ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ പ്രോജക്റ്റുകൾ നവംബർ 14 രാവിലെ 9-ന് ആരംഭിച്ച് നവംബർ 15 രാത്രി 11:59-ന് അവസാനിക്കും.

നമ്മുടെ നാട്ടിൽ നിന്നും ലോക വേദിയിലേക്കുള്ള വലിയൊരു വഴി തുറക്കുകയാണ് നാസ സ്പേസ് ആപ്സ് ചലഞ്ചിലൂടെ. ഈ അവസരം താൽപര്യമുള്ള എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഇവന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


*വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:*

1. ശ്രീ. അന്നു അബ്രഹാം മാത്യു - ലോക്കൽ ലീഡ് & അസോസിയേറ്റ് പ്രൊഫസർ, അമൽ ജ്യോതി കോളേജ്

2. ശ്രീ. ബിനുമോൻ ജോസഫ് - അസി. പ്രൊഫസർ, അമൽ ജ്യോതി കോളേജ്

3. ശ്രീ. എം. വി. വർക്കി - അസി. പ്രൊഫസർ, അമൽ ജ്യോതി കോളേജ്

4. ശ്രീമതി അന്നു റോസ് ജോയ് - അസി. പ്രൊഫസർ, അമൽ ജ്യോതി കോളേജ്

5. ശ്രീമതി മീര റോസ് മാത്യു - അസി. പ്രൊഫസർ, അമൽ ജ്യോതി കോളേജ്

6. അഡ്വ. സന്തോഷ് - സ്റ്റുഡന്റ് കോർഡിനേറ്റർ, അമൽ ജ്യോതി കോളേജ്

7. ഏഞ്ചൽ മരിയ സച്ചിൻ - സ്റ്റുഡന്റ് കോർഡിനേറ്റർ, അമൽ ജ്യോതി കോളേജ്

*കൂടുതൽ വിവരങ്ങൾക്ക്: 81390 90358*