Kottayam
*കാഞ്ഞിരപ്പള്ളി:* 14 ദിവസം കൊണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് നടന്നുകയറി 75കാരൻ. കാഞ്ഞിരപ്പള്ളി ടി.ബി. റോഡ് ലെയ്നിൽ കരിപ്പാപറമ്പിൽ കെ.ജെ. ജേക്കബാണ് പ്രായം വെറും അക്കം മാത്രമെന്ന് തെളിയിച്ചത്.
ഒക്ടോബർ 16ന് നേപ്പാളിൽ നിന്ന് പുറപ്പെട്ട് 5,364 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ എത്തുകയായിരുന്നു. 30 അംഗ സംഘത്തിലെ ഏക മലയാളിയാണ് ജേക്കബ്. ഒപ്പമുണ്ടായിരുന്നവരിൽ അധികവും 40 വയസിൽ താഴെയുള്ളവരാണ്.
ഒന്നര വർഷത്തോളം കിഴക്കൻ മലയോര മേഖലയിലും ഹൈറേഞ്ച് പ്രദേശത്തും നടത്തിയ പരിശീലനത്തിന് ശേഷമായിരുന്നു എവറസ്റ്റ് യാത്ര. സ്ഥിരമായി ജിമ്മിൽ പോവുകയും 15 കിലോമീറ്റർ നടക്കുകയും ചെയ്യുന്നതിനാൽ എവറസ്റ്റ് യാത്ര വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചില്ലെന്ന് ജേക്കബ് പറയുന്നു.
കുട്ടിക്കാനത്തെ ബൈസൺവാലി മല, കൂവപ്പള്ളി കുരിശുമല എന്നിവിടങ്ങളിൽ കയറി പരിശീലനം നടത്തിയിരുന്നു.
കേരള റബ്ബർ ലിമിറ്റഡ് ചെയർപേഴ്സണും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഭാര്യ ഷീലാ തോമസിന്റെ പിന്തുണയും ജേക്കബിനുണ്ട്.
കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ കെ.ജെ. ജേക്കബിന് നാട്ടുവാർത്തയുടെ അഭിനന്ദനങ്ങൾ!
#EverestBaseCamp #KJJacob #Kanjirappally #KanjirappallyNews #NattuVartha #ProudMomen
