*✍️The News Malayalam updates-* *എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-* *എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്*



തിരുവനന്തപുരം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 

1944 ജൂലൈ 24ന് പാലക്കാട് ജില്ലയിലെ പുതിയങ്ങത്ത് ജനിച്ച മേതിൽ രാധാകൃഷ്ണൻ മലയാളത്തിലെ വേറിട്ട ശബ്ദമാണ്. ആധുനിക മലയാള ചെറുകഥയിലും നോവലിലും സ്വന്തം വഴി വെട്ടിത്തെളിച്ച എഴുത്തുകാരൻ. 'സൂര്യവംശം' ആണ് ആദ്യ നോവൽ. 'ബ്രാ', 'ഹിച്ച്കോക്കിന്റെ ഇടപെടൽ' തുടങ്ങിയവ പ്രധാന കൃതികൾ. സാഹിത്യ ലോകത്ത് 'എഴുത്തുകാരുടെ എഴുത്തുകാരൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 

സക്കറിയ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത് എന്നും റിപ്പോർട്ടുണ്ട്.