Kottayam
കാഞ്ഞിരപ്പള്ളി: കരുതലും സ്നേഹവും പിന്തുണയും അർഹിക്കുന്ന മനുഷ്യർക്ക് ആത്മവിശ്വാസവും കരുത്തും പകരുക എന്ന ലക്ഷ്യത്തോടെ പട്ടിമറ്റത്ത് നിർമ്മാണം പൂർത്തിയായ 'തണൽ സെന്റർ ഫോർ റീഹാബിലിറ്റേഷൻ' ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോകുന്നവരെ ചേർത്തുപിടിക്കാനും ശാസ്ത്രീയമായ പരിചരണത്തിലൂടെ പുതിയ ജീവിതം തിരികെ നൽകാനും ഇത്തരം പുനരധിവാസ കേന്ദ്രങ്ങൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഏർലി ഇന്റർവെൻഷൻ സെന്റർ, ന്യൂറോ റീഹാബ് സെന്റർ, സ്കിൽ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, കമ്മ്യൂണിറ്റി സൈക്യാട്രി ക്ലിനിക് എന്നിവയാണ് കേന്ദ്രത്തിലെ പ്രധാന വിഭാഗങ്ങൾ.
തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.
