*✍️The News Malayalam updates-* *സ്വാതന്ത്ര്യ സമര സേനാനിയും മത സൗഹാർദ്ദത്തിൻ്റെ പ്രതീകവുമായിരുന്ന എരുമേലി മഹല്ല മുസ്ലിം ജമാഅത്തിൻ്റെ ചീഫ് ഇമാം അൽഹാജ് റ്റി എസ് അബ്‌ദുൽ കരീം മൗലവി ഓർമ്മയായി*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-* *സ്വാതന്ത്ര്യ സമര സേനാനിയും മത സൗഹാർദ്ദത്തിൻ്റെ പ്രതീകവുമായിരുന്ന എരുമേലി മഹല്ല മുസ്ലിം ജമാഅത്തിൻ്റെ ചീഫ് ഇമാം അൽഹാജ് റ്റി എസ് അബ്‌ദുൽ കരീം മൗലവി ഓർമ്മയായി*

  


*സ്വാതന്ത്ര്യ സമര സേനാനിയും മത സൗഹാർദ്ദത്തിൻ്റെ  പ്രതീകവുമായിരുന്ന എരുമേലി മഹല്ല മുസ്ലിം ജമാഅത്തിൻ്റെ ചീഫ് ഇമാം അൽഹാജ് റ്റി എസ് അബ്‌ദുൽ കരീം മൗലവി ഓർമ്മയായി*

*എരുമേലി:* സ്വാതന്ത്ര്യസമര സേനാനിയും മതസൗഹാർദ്ദത്തിൻ്റെ പ്രതീകവുമായിരുന്ന എരുമേലി ചീഫ് ഇമാം അൽഹാജ് ടി.എസ്. അബ്ദുൽ കരീം മൗലവി (107) ഓർമ്മയായി.

എരുമേലി മഹല്ല മുസ്ലിം ജമാഅത്തിൻ്റെ ചീഫ് ഇമാം താഴത്തുവീട്ടിൽ അൽഹാജ് ടി.എസ്. അബ്ദുൾ കരീം മൗലവി (107) നിര്യാതനായി. ഖബറടക്കം (09.11.2026 തിങ്കൾ) അസർ നമസ്കാരത്തിന് ശേഷം എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.

1922-ൽ എരുമേലിയിലെ പ്രശസ്തമായ താഴത്തുവീട്ടിൽ കുടുംബത്തിൽ സൈനുദീൻ ലബ്ബയുടെ പുത്രനായി ജനിച്ചു. എരുമേലി സെൻ്റ് തോമസ് ലോവർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസുവരെ പഠനം നടത്തി. 1937-ൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് സ്കൂളിൽ ചേർന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിൽ നിന്ന് MFB (മൗലവി ഫാസിൽ ബാഖവി) ബിരുദം നേടി.

എരുമേലി മഹല്ല മുസ്ലിം ജമാഅത്തിൻ്റെ ചീഫ് ഇമാമായി 68 വർഷത്തിലധികം സേവനമനുഷ്ഠിച്ചു. പിതാവും മുത്തച്ഛനും ഈ പള്ളിയിലെ മുൻ ഇമാമുമാരായിരുന്നു. ഒരേ പള്ളിയിൽ ഏറ്റവും കൂടുതൽ കാലം ഇമാമായി സേവനമനുഷ്ഠിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. 100 വയസുവരെ പള്ളിയിലെ നിത്യപ്രാർത്ഥനകൾക്ക് സജീവമായി നേതൃത്വം നൽകി.

എരുമേലിയിലെ പ്രസിദ്ധമായ പേട്ടതുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ വാവർ പള്ളിയിലെത്തി അബ്ദുൾ കരീം മൗലവിയെ സന്ദർശിച്ച് അനുഗ്രഹം തേടുന്നത് വർഷങ്ങളായുള്ള പ്രധാന ആചാരമായിരുന്നു. എരുമേലിയിലെ മതസൗഹാർദ്ദ ചടങ്ങുകളിൽ എപ്പോഴും പ്രധാന സാന്നിധ്യമായിരുന്നു.

വിദ്യാഭ്യാസ കാലം മുതൽ ഗാന്ധിജിയുടെ കടുത്ത ആരാധകനും അനുഭാവിയുമായിരുന്നു. സി. കേശവൻ, ടി.എം. വർഗീസ്, പട്ടം താണുപിള്ള തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കൾ എരുമേലിയിൽ എത്തിയപ്പോൾ പിതാവിനോടൊപ്പം സഹനവും അഹിംസയും മുൻനിർത്തിയുള്ള സമരപരിപാടികളിൽ പങ്കെടുത്തു. ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നിട്ടും സ്വാതന്ത്ര്യസമര പെൻഷനുവേണ്ടി അദ്ദേഹം ശ്രമിച്ചിരുന്നില്ല.

എരുമേലി മേഖലയിലെ ലജ്നത്തുൽ മുഅല്ലിമീൻ രക്ഷാധികാരിയും കോട്ടയം ജില്ലാ മുൻ പ്രസിഡൻ്റും സേവനം ചെയ്തു. പ്രദേശത്തെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ മികച്ച പണ്ഡിതനും വഴികാട്ടിയുമായിരുന്നു.

ഭാര്യ: പരേതയായ സൈനബ. മക്കൾ: റഹ്മത്തുള്ള (റിട്ട. സീനിയർ ഉദ്യോഗസ്ഥൻ, ഇന്ത്യൻ റെയിൽവേ), സക്കീന.

അദ്ദേഹത്തിൻ്റെ നിർമ്മാണത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി വിവിധ നേതാക്കൾ അനുശോചിച്ചു.

എം.എൽ.എമാരായ പ്രൊഫ. റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എന്നിവരും സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളും വീട്ടിലെത്തി അനുശോചനം അറിയിച്ചു.