മുണ്ടക്കയത്തേ എം.എൽ.എ ഓഫീസ്ആക്രമണം; യൂഡി എഫ് പ്രതിഷേധപ്രകടനം
*മുണ്ടക്കയം:* പിണറായി വിജയൻ്റെ കഴിഞ്ഞ പത്തുവർഷ കാലത്തെ അഴിമതി നിറഞ്ഞ ഭരണ കാലത്തെ കുറിച്ച് പൂഞ്ഞാർ എം.എൽ.എ പ്രസംഗിച്ചതിൻ്റെ പേരിൽ സി.പി.എം ഉം ഡി.വൈ.എഫ്.ഐയും, ഈരാറ്റുപേട്ടയിലെയും, മുണ്ടക്കയത്തെയും എം.എൽ.എ എം.ജെ സെബാസ്റ്റ്യൻ്റെ ഓഫീസ് എറിഞ്ഞു തകർത്ത നടപടിയിൽ പ്രതിഷേധിച്ചു മുണ്ടക്കയത്ത് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതു സമ്മേളനവും നടത്തി.
എരുമേലി, കോരുത്തോട്, പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ടി.ബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു.
യോഗം ജില്ലാ പഞ്ചായത്ത് അംഗം പി. ജീരാജ് ഉദ്ഘാടനം ചെയ്തു. യൂഡിഎഫ് സംഘടിപ്പിച്ച യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നേതാക്കളായ അഡ്വ. പി.എ നൗഷാദ്, അറത്തിൽ ഷാജി, സിജു കൈതമറ്റം, സാബു താന്നിക്കപ്പതാൽ, ജോമോൻ ഐക്കര, റോയ് കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, ടി.സി ഷാജി, റെജി അമ്പാറ, തോമസ് ചെത്തിമറ്റം, ജിജോ കാരക്കാട്ട്, ജോച്ചൻ കാഞ്ഞൂപറമ്പിൽ, സൂസമ്മ മാത്യു, കെ.കെ ജനാർദ്ദനൻ, ആൻസമ്മ അഗസ്റ്റിൻ, ബെന്നി ചേറ്റുകുഴി, വർഗീസ് വേങ്ങത്താനം, ഷാഹുൽ, റെജി കളത്തുകുളങ്ങര, കോശി, നൗഷാദ്, സെബാസ്റ്റ്യൻ ചുള്ളിത്തറ, ടി.ടി സാബു, കെ.ജി ഹരിദാസ്, വി.ടി അയൂബ് ഖാൻ, എൻ.ആർ സുരേഷ്, അഡ്വ. റെമിൻ രാജൻ, ജോൺസൺ, ആൻ്റണി, ഷമീർ കുറിപ്പാറ, സലിം കണ്ണങ്ങര, ഷിയാദ്, രജനി ഷാജി, മനോജ്, ശിവകുമാർ, അജീഷ് വേലനിലം, പൊന്നമ്മ, മറിയാമ്മ, ഗീത, അരുൺ കൊക്കാപ്പള്ളി, ജോമി കരിനിലം, ജോസിൻ ആനിത്തോട്ടം, സാബു മടിക്കാങ്കൻ, സിനിമോൾ തടത്തിൽ, ഹാറൂൺ, നസീർ, ഇബ്രാഹിക്കുട്ടി, ഷീബ ദിഫൈൻ, രാജീവ്, സിനി ആൻ്റോ, ബൈജിനി, ബിബിത, വിജയമ്മ ബാബു, പ്രകാശ്, രത്നമ്മ ബാബു, ശ്രീജ ഷൈൻ, മിനി എന്നിവർ പ്രസംഗിച്ചു.
*പടം -* മുണ്ടക്കയത്ത് യു ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ടി ബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചപ്പോൾ
.jpg)