ഈരാറ്റുപേട്ട : പനയ്ക്കപ്പാലം ഭാഗത്ത് മുതലക്കുഴിയിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. എം. ടി തോമസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാമപുരം സ്വദേശിയായ വിഷ്ണു എസ് നായർ (36) , ഭാര്യ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് രശ്മി (32) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതദേഹങ്ങൾ കട്ടിലിൽ കെട്ടിപ്പിടിച്ച നിലയിലാണ്. വിഷ്ണുവിൻ്റെ കൈയിൽ സിറിഞ്ച് കുത്തിവെച്ച് ഒട്ടിച്ച് വെച്ച നിലയിലാണ്.
ഇവർക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ദമ്പതികൾക്ക് മക്കളില്ല.
പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു.