*the news malayalam updates* *പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ടെംബോ ട്രാവലർ എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.*.

Hot Widget

Type Here to Get Search Results !

*the news malayalam updates* *പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ടെംബോ ട്രാവലർ എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.*.

 







കോട്ടയം

എരുമേലി - പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച   ടെംബോ ട്രാവലർ  എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.  എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സേവനങ്ങൾക്കും, എരുമേലിയിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് എം.പി. ഫണ്ട് ഉപയോഗിച്ച് ഈ വാഹനം ലഭ്യമാക്കിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  റോസമ്മ ആഗസ്തിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആൻ്റോ ആൻ്റണി എം.പി.  വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആശ ജോയി , ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പുളിക്കൻ,ഗ്രാമ പഞ്ചായത്തംഗം ഷെമീന ലത്തീഫ്, റെജി അമ്പാറ , അബ്ദുൾഖരിം, ഡോ: രാജു ജി, പ്രമോദ് ബാബു എന്നിവർ പ്രസംഗിച്ചു. എരുമേലി പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകുന്നതിനും മറ്റ് പാലിയേറ്റീവ് സേവനങ്ങൾക്കും ഈ വാഹനം വലിയ സഹായമാകും.