The NewsMalayalam updates - നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ*

Hot Widget

Type Here to Get Search Results !

The NewsMalayalam updates - നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ*






തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്.


രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറിൽ പറയുന്നു.