പൊൻകുന്നം:ആരോഗ്യ രംഗത്തെ നേട്ടങ്ങളെ കുറിച്ചുള്ള സർക്കാർ അവകാശവാദം ഊതി വീർപ്പിച്ച ബലൂണാണെന്ന് ആൻ്റോ ആൻറണി എം.പി കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേതൃ ക്യാമ്പ് 'വിഷൻ 2025' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ഒൻപത് വർഷമായി ഇടത് മുന്നണി ആരോഗ്യമേഖലയെ കുറിച്ച് നടത്തിയ അവകാശവാദങ്ങളുടെ ചീട്ട് കൊട്ടാരം തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒൻപത് വർഷക്കാലത്തെ ഇടതു ഭരണത്തിന്റെ യഥാർത്ഥ വിലയിരുത്തലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും 2026 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊടുങ്കാറ്റ് പോലെ മടങ്ങിവരുമെന്നും ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. പി.ജീരാജിൻ്റെ അധ്യക്ഷതയിൽ ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി അംഗം തോമസ് കല്ലാടൻ. കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡൻ്റ് മനോജ് തോമസ്, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി .എ .ഷെമീർ, പ്രൊഫ. റോണി.കെ ബേബി, ഷിൻസ് പീറ്റർ, സുഷമാ ശിവദാസ്, യു. ഡി.എഫ് കൺവീനർ ജിജി അഞ്ചാനി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ജോജി മാത്യു, ബിജു പത്യാല, സേവ്യർ മൂലകുന്ന്, അഡ്വ.എസ് .എം .സേതു രാജ്, സാലു പി മാത്യു, അജിത അനിൽ, ഷെറിൻ സലിം, ജോൺസൺ ഇടത്തിനകം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ് ഷിനാസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ ശ്രീകല ഹരി, ലൂസി