കാഞ്ഞിരപ്പള്ളി - കേരള എൻ ജി ഒ അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്രാഞ്ച് കമ്മറ്റി പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് പ്രവീൺ ലാൽ അധ്യക്ഷത വഹിച്ച യോഗം എൻ ജി ഒ അസ്സോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഹാരിസ് മോൻ പി.എച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോബിൻസൺ . ജെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി ഭാരവാഹികളായ അജേഷ് പി.വി, ജയകുമാർ. കെ, സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.