The NewsMalayalam updates കീം 2025 ഫലം പ്രഖ്യാപിച്ചു;* എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് *ജോണ്‍ ഷിനോജ്* ഫാർമസി വിഭാഗത്തിൽ അനഖ അനിൽ

Hot Widget

Type Here to Get Search Results !

The NewsMalayalam updates കീം 2025 ഫലം പ്രഖ്യാപിച്ചു;* എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് *ജോണ്‍ ഷിനോജ്* ഫാർമസി വിഭാഗത്തിൽ അനഖ അനിൽ

 







കോഴിക്കോട്   -  2025 ലെ  കീം പരീക്ഷയിലെ കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനാണ്. ബൈജു ഹരികൃഷ്ണ്ണൻ (എറണാകുളം)രണ്ടാം റാങ്കും അക്ഷയ് ബിജു (കോഴിക്കോട്) മൂന്നാം റാങ്കും നേടി. 9ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെണ്‍കുട്ടികളില്‍ മുന്നില്‍. ഫാർമസി വിഭാഗത്തിൽ ഒന്നാം റാങ്ക് അനഖ അനിൽ പെർഫക്റ്റ് സ്കോർ നേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കോഴിക്കോട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.


86549 പേർ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 


76230 പേർ യോഗ്യത നേടി. 

67505 പേരുടെ എൻജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.


27841 പേർ ഫാർമസി പരീക്ഷയില്‍ യോഗ്യത നേടി.