ഉന്നത വിദ്യാരംഗം ഉൽഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി
പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് ആരംഭംകുറിച്ചു കൊണ്ട് സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവം പരിപാടിയുടെ ഭാഗമായി ശ്രീ ശബരീശ കോളേജ് മുരിക്കുവയൽ ഉന്നത വിദ്യാരംഭം നടത്തി. മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈലജ നാരായണൻ്റെ അധ്യക്ഷയായി. യോഗം ദേശാഭിമാനി ജനറൽ മാനേജർ കെ. ജെ തോമസ് ഉദ്ഘാടനം ചെയ്തു. മല അരയ മഹാസഭ പ്രസിഡൻ്റ് എം.കെ സജി മുഖ്യപ്രഭാഷണവും അഡ്മിനിസ്ട്രേറ്റർ സ്വാതി കെ ശിവൻ അനുഗ്രഹ പ്രഭാഷണവും നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ജിജീഷ് എം / എഫ്.വൈ യു .ജി .പി കോഡിനേറ്റർ പ്രജിത കെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ നൗഫിയ നസീർ, അഖിൽജിത്ത് ബി, അരുൺ കെ ബാലൻ, ട്രസ്റ്റ് ബോർഡ് മെമ്പർ അരുൺ നാഥ്, ഐക്യു എസി കോർഡിനേറ്റർ ദിയ ഉസ്മാൻ എന്നിവർ സംസാരിച്ചു .