കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ പ്ലാന്ററായിരുന്ന കരിമ്പനാൽ അപ്പച്ചൻ (T. J. കരിമ്പനാൽ, 87) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച്ച 07.07.25 രാവിലെ 10.30ന് വസതിയിലെ ശ്രൂശുഷകൾക്ക് ശേഷം സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ.
ഭാര്യ അന്നമ്മ, പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗം.
മക്കൾ: അന്ന സെബാസ്റ്റ്യൻ, കെ.ജെ തൊമ്മൻ, ത്യേസി അലക്സ്, K. J. മാത്യു, K. J. എബ്രഹാം, ഡോ. മറിയ.
മരുമക്കൾ: ദേവസ്യാച്ചൻ മറ്റത്തിൽ പാലാ,
അലക്സ് ഞാവള്ളി ബാംഗ്ലൂർ, റോസ് മേരി ആനത്താനം കാഞ്ഞിരപ്പള്ളി, ദീപാ മുണ്ടക്കോട്ടക്കൽ റാന്നി, ഡോ. ജെയിംസ് മൂലേശേരി കാവാലം.
*കാഞ്ഞിരപ്പള്ളി അച്ചായൻമാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികമായിരുന്നു അപ്പച്ചൻ*
1986 നവംബറിൽ, തന്റെ എസ്റ്റേറ്റിൽ നിന്ന് തിരികെ വരുന്ന വഴി, മരുതും മൂടിന് സമീപം, ബ്രേക്ക് പോയ , പൊൻകുന്നം KSRTC ഡിപ്പോയിലെ ബസ്സ്, തന്റെ ജീപ്പ് മുൻപിൽ നിറുത്തി ബസ്സിന് ഇടിപ്പിച്ച് നിർത്താൻ അവസരം കൊടുത്ത് 105 അയ്യപ്പ ഭക്തരുടെ ജീവൻ രക്ഷിച്ച അസാമാന്യ ധൈര്യശാലി ആയിരുന്നു അപ്പച്ചൻ.
തിരുവനന്തപുരം സി. ഇ. ടി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠനത്തിനു ശേഷം ജർമ്മനിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം, സഹോദരന് ഉണ്ടായ അപകടത്തെത്തുടർന്ന് നാട്ടിലെത്തി, കൃഷിയും തോട്ടത്തിന്റെ ചുമതലകളും ഏറ്റെടുക്കുകയായിരുന്നു.
അപകടത്തിൽ ജീവൻ നഷ്ടമായേക്കുമായിരുന്ന
ആ 105-പേരുടെ പ്രാർത്ഥനകൾക്കൊപ്പം ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏