കോഴിക്കോട്ട് നടന്ന 18ാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ.
കേരളത്തില്‍ നിന്ന് 10 പേര്‍ അഖിലേന്ത്യാ സെക്രട്ടേറിയറ്റിലുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടക്കും. റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.