*✍️the news malayalam updates-* *12 വർഷത്തിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ ജില്ലാ കായികമേളയ്ക്ക് കൊടിയേറി; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു - ആദ്യ ദിനം വിവാദവും പ്രതിഷേധവും*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *12 വർഷത്തിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ ജില്ലാ കായികമേളയ്ക്ക് കൊടിയേറി; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു - ആദ്യ ദിനം വിവാദവും പ്രതിഷേധവും*


കോട്ടയം

*കാഞ്ഞിരപ്പള്ളി:* 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചെത്തിയ 24-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് സെന്റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ഒക്ടോബർ 8,9,10 തീയതികളിലായാണ് മേള.

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.45ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തിയതോടെ ആരംഭിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: പി.എ. ഷെമീർ

 അധ്യക്ഷത വഹിച്ചു. എസ്. ഡി. കോളെജ് മാനേജർ ഫാ. ഡോ: കുര്യൻ താമരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി.  ത്രിതല പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു.

ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്നായി 2500-ഓളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.

മേളയുടെ ആദ്യ ദിനമായ ഇന്നലെ തന്നെ വലിയ പ്രതിഷേധത്തിനും തർക്കങ്ങൾക്കും കളമൊരുങ്ങി. ജൂനിയർ, സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത ചില താരങ്ങൾ പ്രായപരിധി ലംഘിച്ചതായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ വ്യാജ രേഖകൾ ചമച്ച് പങ്കെടുപ്പിച്ചതായും ആരോപണം ഉയർന്നു. കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്കൂളിനെതിരെയാണ് പ്രധാനമായും ആക്ഷേപം.

ഇതോടെ കായികതാരങ്ങളും രക്ഷിതാക്കളും ട്രാക്കിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ഡി.ഡി.ഇയെ ഉപരോധിക്കുകയും ചെയ്തു. കൃത്യമായ അന്വേഷണം നടത്തി നടപടി എടുക്കാമെന്ന ഉറപ്പിന്മേലാണ് മേള പുനരാരംഭിച്ചത്.

ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനദാനം നിർവഹിക്കും.