*കാഞ്ഞിരപ്പള്ളി:* 24-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 8, 9, 10 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. 13 സബ് ജില്ലകളിൽ നിന്നായി 2500 ഓളം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും.
നാളെ രാവിലെ 9:45ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പൂഞ്ഞാർ എം.എൽ എ അഡ്വ: സെബാസ്റ്റ്യൻ എം.ജ യുടെ അധ്യക്ഷതയിൽ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. റോണി കെ ബേബി എംഎൽഎയുടെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി വിജയികൾക്ക് സമ്മാനം നൽകും.
കോട്ടയം ജില്ലയിലെ എംഎൽഎമാർ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.
