*✍️the news malayalam updates-**പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറക്കും; നിയമതടസ്സം പരിശോധിക്കുമെന്ന് എംഎൽഎ*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-**പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറക്കും; നിയമതടസ്സം പരിശോധിക്കുമെന്ന് എംഎൽഎ*

 

*

എരുമേലി:* മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് നിയമപരമായ തടസ്സങ്ങൾ ഇല്ലെങ്കിൽ പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നിടുമെന്ന് അഡ്വ:സെബാസ്റ്റ്യൻ എം.ജെ എംഎൽഎ.

വനം മന്ത്രിയുമായും ദേവസ്വം മന്ത്രിയുമായും ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തീർത്ഥാടകരുടെ സുരക്ഷ, ഗതാഗത സംവിധാനം, ആരോഗ്യസംരക്ഷണം, ശുചിത്വം, കുടിവെള്ളം, താമസസൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

യോഗത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി, ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ. ഷെമീർ, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സജീവൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ പി.എസ്. സുനിൽകുമാർ, ഡിവൈഎസ് പി റിജോ പി ജോസ് തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥരും  പങ്കെടുത്തു.

#ShabarimalaNews2026#ErumeliNews#AdvSebastionMj MLA