കോട്ടയം
_പൊൻകുന്നം:_ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം തൃക്കൊടിത്താനം വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിൽ വെച്ച് മാതാവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ച വനിതക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി റിജോ പി ജോസിന് പരാതി നൽകി.
മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരായ പി.സി. ത്രേസ്യാമ്മ, രേഖാ ഡോൺ, മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്. നായർ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് ചന്ദ്രൻ, സനോജ് പണയ്ക്കൽ, ജി. ഹരിലാൽ, ശ്യാം ബാബു, ഷിഹാബുദ്ദീൻ തുണ്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
പടം - മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം - മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ലൂസി ജോർജ്, പി.സി. ത്രേസ്യാമ്മ, രേഖാ ഡോൺ, ഇന്ദുകല എസ് നായർ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിക്ക് പരാതി നൽകുന്നു.*
#PonkunnamNews #KanjirappallyNews #KottayamNews #MahilaCongress #Congress #KeralaNews #TheNewsMalayalam
