കോട്ടയം
മുണ്ടക്കയം: കാട്ടാനയാക്രമണത്തിൽ മാതാവിനെ നഷ്ടപ്പെട്ട സംസാര-കേൾവി പരിമിതിയുള്ള യുവതി വിവാഹിതയായി.
പെരുവന്താനം ചെന്നാപ്പാറ ടോപ്പ് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിൽ-പരേതയായ സോഫിയ ദമ്പതികളുടെ മകൾ ഐ.ടി.ഐ വിദ്യാർത്ഥിനി അമീനയും കാഞ്ഞിരമറ്റം മാരിത്താഴം ചുളിക്കോട്ടിൽ നൗഷാദ്-റഷീദ ദമ്പതികളുടെ മകൻ അമീർഷ് നൗഷാദുമാണ് വിവാഹിതരായത്. ഇരുവരും സംസാര-കേൾവി പരിമിതിയുള്ളവരാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് വീടിനു സമീപം കുളിക്കാൻ പോയ അമീനയുടെ മാതാവ് സോഫിയയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
മുണ്ടക്കയം വരിക്കാനി ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് ജമാഅത്ത് ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു നിക്കാഹ്. തുടർന്ന് അമീർഷ് അമീനയുടെ കഴുത്തിൽ മാല ചാർത്തി. ഷൈബു ബസ് ഉടമ അലി അണ്ണന്റെ നേതൃത്വത്തിലുള്ള സഹപ്രവർത്തകരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
പടം - കാട്ടാനയാക്രമണത്തിൽ മാതാവിനെ നഷ്ടപ്പെട്ട അമീനയും വരൻ അമീർഷ് നൗഷാദും മുണ്ടക്കയം വരിക്കാനി ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹവേദിയിൽ
#TheNewsMalayalam
#Mundakayam #Peruvanthanam #HeartTouchingWedding #WildElephantAttack #MundakayamNews
