*ഐച്ചി-നഗോയ:* 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക്‌സിന് ചരിത്ര നേട്ടം. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരം വിദ്യാ റാംരാജ് വെങ്കല മെഡൽ കരസ്ഥമാക്കി.
ഇന്ന് നടന്ന ഫൈനലിൽ 54.75 സെക്കൻഡിൽ ഓടിയെത്തിയാണ് വിദ്യാ മെഡൽ നേടിയതും ദേശീയ റെക്കോർഡ് തകർത്തതും. ഇതിഹാസ താരം പി.ടി ഉഷയും വിദ്യാ തന്നെയും സംയുക്തമായി കൈവശം വെച്ചിരുന്ന 55.42 സെക്കൻഡ് എന്ന റെക്കോർഡാണ് തകർത്തത്.
കോയമ്പത്തൂർ സ്വദേശിനിയായ വിദ്യാ റാംരാജ്, 2023ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും വെങ്കലം നേടിയിരുന്നു. പാരീസ് ഒളിമ്പിക്സിൽ 4x400 റിലേയിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ്.
#VithyaRamraj #AsianGames2026 #400mHurdles #BronzeMedal #IndianAthletics #PTUsha #TheNewsMalayalam
