*✍️the news malayalam updates-* *ദേവജ മാസികയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു; വിശിഷ്ട വ്യക്തികൾക്ക് ആദരവും അവാർഡ് ദാനവും പുസ്തക പ്രകാശനവും നടന്നു*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *ദേവജ മാസികയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു; വിശിഷ്ട വ്യക്തികൾക്ക് ആദരവും അവാർഡ് ദാനവും പുസ്തക പ്രകാശനവും നടന്നു*



*കോട്ടയം:* ദേവജ മാസികയുടെ ഇരുപതാം വാർഷികാഘോഷം വിശിഷ്ട വ്യക്തികൾക്കുള്ള ആദരവ്, അവാർഡ് ദാനം, പുസ്തക പ്രകാശനം, കവിയരങ്ങ്, അക്ഷരശ്ലോക സദസ്സ്, കലാപരിപാടികൾ എന്നിവയോടെ കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്നു.

ചിന്തന കലാസാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് പുന്നത്തുറ മോഹനൻ നായർ നിലവിളക്ക് കൊളുത്തി ആരംഭിച്ച കവിയരങ്ങ് ജോയ് നാലുന്നാക്കലിന്റെ അധ്യക്ഷതയിൽ രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ളാക്കാട്ടൂർ പുരുഷോത്തമൻ നായർ അക്ഷരശ്ലോക സദസ്സ് ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച സാംസ്കാരിക സമ്മേളനം കോട്ടയം പബ്‌ളിക്ക് ലൈബ്രറി  പ്രസിഡൻ്റ് അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ആയിരുന്ന എബ്രഹാം ഇട്ടിച്ചെറിയാ, എഴുത്തുകാരായ കെ.കെ. പടിഞ്ഞാറപ്പുറം, വാഴൂർ സോമദാസൻ എന്നിവരുടെ വിയോഗത്തിൽ ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രശസ്ത കഥാകാരൻ ബാബു കുഴിമറ്റം, സംഗീതജ്ഞ മാതംഗി സത്യമൂർത്തി, റിട്ട. ജസ്റ്റിസ് ഡോ. പി.എൻ. വിജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ. പങ്കജാക്ഷിയമ്മ മെമ്മോറിയൽ പത്താമത് കഥാ-കവിത മത്സര വിജയികളായ സുധാകരൻ കെ, പ്രൊഫ. ചേരാവള്ളി ശശി എന്നിവർക്ക് അഡ്വ. വി.ബി. ബിനു ക്യാഷ് അവാർഡും മൊമന്റോയും നൽകി. സാഹിത്യകാര സ്വാശ്രയ സംഘം പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളുടെ പ്രകാശനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് നിർവഹിച്ചു, സ്വീകരണം ജന്മഭൂമി എഡിറ്റർ കെ.ഡി. ഹരികുമാർ ഏറ്റുവാങ്ങി. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച 16 വ്യക്തികൾക്കും കഥാകവിത മേഖലയിൽ ശോഭിച്ചവർക്കും പുരസ്കാരങ്ങൾ നൽകി.

ബാബു കുഴിമറ്റം, ജസ്റ്റിസ് വിജയകുമാർ, വർഗീസ് പി. പുന്നൂസ്, കെ.ഡി. ഹരികുമാർ, പ്രൊഫ. രഘു ദേവ്, മുരളി ദേവ് തുടങ്ങിയവർ സംസാരിച്ചു.

പടം- കെ.പങ്കജാക്ഷിയമ്മ മെമ്മോറിയൽകഥ അവാർഡ് കെ.സുധാകരന് അഡ്വ.വി.ബി.ബിനു സമ്മാനിക്കുന്നു. പ്രൊഫ.രഘു ദേവ് , സി.ജി. ഗിരിജനാചാരി സമീപം.

#DevajaMasika #Kottayam #20thAnniversary #KPSMenonHall #BookRelease #TheNewsMalayalam