കാഞ്ഞിരപ്പള്ളി: 69-ാമത് കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 565 പോയിന്റുമായി പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി ഒന്നാം സ്ഥാനം നേടി. 310 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശേരി രണ്ടാമതും 290 പോയിന്റുമായി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാമതുമെത്തി.
സീനിയർ വിഭാഗത്തിൽ 271 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശേരി ഒന്നാമതെത്തി. 194 പോയിന്റുമായി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാമതും 136 പോയിന്റുമായി എസ്.ബി കോളേജ് ചങ്ങനാശേരി മൂന്നാമതുമെത്തി.
സമാപന സമ്മേളനത്തിൽ സെന്റ് ഡൊമിനിക്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ ഷമീർ മുഖ്യപ്രഭാഷണം നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, ബർസാർ റവ.ഫാ. മനോജ് പാലക്കൂടി എന്നിവർ ആശംസകൾ നേർന്നു. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. പ്രവീൺ തര്യൻ സ്വാഗതവും ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു നന്ദിയും പറഞ്ഞു.
#KottayamAthletics #JuniorChampionship #AlphonsaAcademy #AssumptionCollege #StDominicsCollege #Kanjirappally #KottayamDistrict
#Thenewsmalayalam
