കാഞ്ഞിരപ്പള്ളി: നമ്മുടെ നാട് നമ്മുടെ അഭിമാനം, മാലിന്യമുക്ത കാഞ്ഞിരപ്പള്ളിക്കായി കൈകോർക്കാം എന്ന സന്ദേശവുമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ ക്ലീൻ ഡ്രൈവ്. സംഘടിപ്പിച്ചു.
'സ്വച്ഛതാ ഹി സേവ 2026' ക്യാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗൺ പ്രദേശങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനം നാടിൻ്റെ ഉത്സവമായി മാറി. സെൻ്റ് ഡൊമിനിക്സ് ബോയ്സ് ഹൈസ്കൂൾ, എ.കെ.ജെ.എം ഹൈസ്കൂൾ, സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂൾ തുടങ്ങിയ സ്കൂളുകളിലെ 300-ലധികം എൻ.എസ്.എസ്. വോളണ്ടിയർമാരുടെ സംയുക്ത നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.
പ്രൊഫ: റോണി കെ. ബേബി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി തോമസ് പത്യായല, വൈസ് പ്രസിഡൻറ് അഡ്വ: സുനിൽ തേനംമാക്കൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. തോമസ് കുന്നപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സേവകർ മെഗാ ക്ലീനിംഗ് തുടങ്ങിയവർ പങ്കെടുത്തു.
#Kanjirappally #SwachhataHiSeva2026 #MegaCleanDrive #KanjirappallyGramaPanchayath #NSS #CleanKanjirappally #TheNewsMalayalam
