കോരുത്തോട്: കോട്ടയം ജില്ലാ ലീഗൽ സർവീസ് ലീഗ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി സർവീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പുഞ്ചവയൽ 504-ാം നമ്പർ എൽ.പി സ്‌കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്. സംഘടിപ്പിച്ചു.
പുഞ്ചവയൽ ശ്രീ ശബരീശ കോളേജിലെ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു സോഷ്യൽ പരിപാടി. "കൗമാര മനസ്സുകൾക്ക് കരുതലിൻ്റെ കാവൽ" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ട്രെയിനി സോഷ്യൽ വർക്കർ അഞ്ജന ബാബു സ്വാഗതം ആശംസിച്ചു. വാർഡ് 13 മെമ്പർ പ്രശാന്ത് ടി.പി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രെയിനി സോഷ്യൽ വർക്കർ സംഘമിത്ര.എസ് പരിപാടിയുടെ ലക്ഷ്യവും പ്രസക്തിയും വിശദീകരിച്ചു.
കാഞ്ഞിരപ്പള്ളി മുൻസിഫ് & മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകൻ അഡ്വ. ആതിൽസ് ഷൈലൻ ക്ലാസ് നയിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക്, കുട്ടികളുടെ അവകാശങ്ങൾ, നിയമപരമായ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു.
പാരാ ലീഗൽ വോളണ്ടിയർ ജാൻസി സി.എം ക്ലാസിന് നേതൃത്വം നൽകി. ട്രെയിനി സോഷ്യൽ വർക്കർ ആയിഷ ഫർഹാന ഗാനമാലപിച്ചു. ട്രെയിനി സോഷ്യൽ വർക്കർ ആനന്ദു ജെ നന്ദി രേഖപ്പെടുത്തി.
ഫോട്ടോ
പുഞ്ചവയൽ 504 എൽ.പി സ്കൂളിൽ നടന്ന രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസിൽ അഡ്വ. ആതിൽസ് ഷൈലൻ ക്ലാസ് എടുക്കുന്നു
#പുഞ്ചവയൽ #കോരുത്തോട് #കാഞ്ഞിരപ്പള്ളി #നിയമസേവനങ്ങൾ #ബോധവൽക്കരണക്ലാസ് #ശബരീഷ കോളേജ് #കോട്ടയം
