കോട്ടയം /കാഞ്ഞിരപ്പള്ളി
പാറത്തോട് : ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2026 ഒക്ടോബർ 4 മുതൽ 11(കന്നി 18 മുതൽ 25 വരെ) വരെ നടക്കും.
യജ്ഞത്തിൻ്റെ മുന്നോടിയായുള്ള യജ്ഞോദ്ഘാടന സമ്മേളനം 2026 ഒക്ടോബർ 4 ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് യജ്ഞശാലയിൽ ക്ഷേത്ര സമിതി പ്രസിഡൻറ് പി.എം. രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തന്ത്രി ബ്രഹ്മശ്രീ താഴ്മൺമഠം കണ്ഠരർ മോഹനർ തന്ത്രികൾ യജ്ഞം ഉദ്ഘാടനം ചെയ്യും. ശ്രീ. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 5 മണിക്ക് പൂഞ്ഞാർ കോവിലകം ഊഷാദേവി നമ്പൂരാട്ടി (കാഞ്ഞിരമറ്റം പാലസ്) ക്ഷേത്ര ശ്രീകോവിൽ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് എ. പി. പുരുഷോത്തമൻ പിള്ള സ്വാഗതവും സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തും .
6.30ന് ദീപാരാധന, ആചാര്യവരണം, തുടർന്ന് ബ്രഹ്മശ്രീ മുംബൈ ചന്ദ്രശേഖര ശർമ്മ മാഹാത്മ്യ പാരായണം നടക്കും.
സഹ ആചാര്യന്മാർ മുത്തോത്ത് ശങ്കരൻ നമ്പൂതിരി, കൊച്ചിൻ ഗോപാൽജി.
#ചോട്ടിക്ഷേത്രം #ശ്രീമഹാദേവക്ഷേത്രം #പാറത്തോട് #ഭാഗവതസപ്താഹം #ഭാഗവതയജ്ഞം #കോട്ടയം ക്ഷേത്രങ്ങൾ #ക്ഷേത്രവാർത്തകൾ #കേരളക്ഷേത്രം #യജ്ഞം #ബിജുപുലിക്കലേടത്ത് #താഴമൺമാടം #മുംബൈ ചന്ദ്രശേഖരശർമ്മം #തീന്യൂസ്
✍️ ദി ന്യൂസ്മലയാളം.കോം
ബന്ധപ്പെടുക -9447509156
ഇമെയിൽ - surendrankodi@gmail.com
