എറണാകുളം
എറണാകുളം: എറണാകുളം യാർഡിൽ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (25-ന്) ആലപ്പുഴ വഴി പോകേണ്ട മൂന്നു പ്രധാന ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു.
*കോട്ടയം വഴി പോകുന്ന ട്രെയിനുകൾ:*
*1. ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128)* - 25ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്നത്. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിർത്തില്ല. പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
*2. മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)* - 25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. എറണാകുളം ജങ്ഷന് പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി.
*3. ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എ.സി സൂപ്പർഫാസ്റ്റ് (22207)* - 25ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്നത്. എറണാകുളം ജങ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.
കൂടാതെ 24ന് ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ടാറ്റാനഗർ - എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴി യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തവർ കോട്ടയം റൂട്ട് ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.
#TrainNews #Kottayam #Alappuzha #RailwayUpdate #MaveliExpress#Thenewsmamayalam
✍️ the news malayalam.com
Contact - 9447509156
Email -surendrankodi@gmail.com
.jpg)