*✍️the news malayalam updates-* *#####* *വാഴൂരിന് ഇരട്ട വികസന സന്തോഷം; ശാസ്താംകാവ് ചെക്ക് ഡാം കം ട്രാക്ടർ ബ്രിജിൻ അംഗീകാരം, നെടുമാവ് - അരുവിക്കുഴി റോഡ് ടെൻഡർ അംഗീകരിച്ചു: എം.എൽ.എ പ്രൊഫ. റോണി കെ ബേബി*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *#####* *വാഴൂരിന് ഇരട്ട വികസന സന്തോഷം; ശാസ്താംകാവ് ചെക്ക് ഡാം കം ട്രാക്ടർ ബ്രിജിൻ അംഗീകാരം, നെടുമാവ് - അരുവിക്കുഴി റോഡ് ടെൻഡർ അംഗീകരിച്ചു: എം.എൽ.എ പ്രൊഫ. റോണി കെ ബേബി*




കോട്ടയം

കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ, പ്രത്യേകിച്ച് വാഴൂർ ഗ്രാമ പഞ്ചായത്തിലെ വികസനവുമായി ബന്ധപ്പെട്ട രണ്ട് സന്തോഷ വാർത്തകൾ പങ്കുവെക്കുന്നതായി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി അറിയിച്ചു.

ഒന്നാമതായി, ശാസ്താംകാവ് വലിയതോട് കൊല്ലക്കൊമ്പ് കടവിൽ *'ചെക്ക് ഡാം കം ട്രാക്ടർ ബ്രിജിൻ്റെ'* രൂപരേഖയ്ക്ക് സർക്കാരിൻ്റെ അംഗീകാരം ഇന്നലെ ലഭിച്ചു. 1.88 കോടി രൂപയുടെ ഭരണാനുമതി മുൻപ് ലഭിച്ചിരുന്നു എങ്കിലും വർഷങ്ങളായി പദ്ധതി സാങ്കേതിക കുരുക്കിൽ പെട്ട് കിടക്കുകയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ തോടിൻ്റെ ഇരുകരകളും ഇടിഞ്ഞുതാഴുന്നതോടെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

രണ്ടാമതായി, വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന *നെടുമാവ് - അരുവിക്കുഴി റോഡിൻ്റെ* ടെൻഡർ നടപടികൾ PMGSY കമ്മിറ്റി ഇന്ന് അംഗീകരിച്ചു. സെലക്ഷൻ നോട്ടീസ് ആയി. വർക്ക് ഓർഡർ അടുത്ത ദിവസം പുറത്ത് ഇറങ്ങും. ഒരു ആഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വർഷങ്ങളായി തകർന്നു കിടന്ന റോഡിന് 87.21 ലക്ഷം രൂപ കൂടി അനുവദിച്ച് 468.06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി കഴിഞ്ഞ മാസം സർക്കാർ നൽകിയിരുന്നു.

#Kanjirappally #Vazhoor #ProfRonyKBaby #MLA #DevelopmentNews #CheckDam #NedumavuAruvikkuzhiRoad #PMGSY #KottayamNews #KanjirapallyNews

#ദി ന്യൂസ്മലയാളം

✍️ ദി ന്യൂസ് മലയാളം.കോം

ബന്ധപ്പെടുക -9447509156

ഇമെയിൽ -surendrankodi@gmail.com