*###The News Malayalam updates* *#####**കാഞ്ഞിരപ്പള്ളിയിൽ 2 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ*

Hot Widget

Type Here to Get Search Results !

*###The News Malayalam updates* *#####**കാഞ്ഞിരപ്പള്ളിയിൽ 2 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ*



Kottayam

കാഞ്ഞിരപ്പള്ളി: രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. കുരിശുകവലയിലെ ഭാരത് പെട്രോൾ പമ്പിന് സമീപത്ത് നിന്ന് സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ബംഗാൾ മുർഷിദാബാദ് ഇസ്ലാംപൂർ സ്വദേശി ജാഹിദുൽ ഇസ്ലാം (22) ആണ് പിടിയിലായത്. കൂവപ്പള്ളിയിൽ താമസക്കാരനായ ഇയാൾ സ്വയം ഉപയോഗത്തിനും വിൽപ്പനക്കുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഈരാറ്റുപേട്ടയിൽ ഇയാൾക്കെതിരെ 4 കഞ്ചാവ് കേസുകൾ നിലവിലുണ്ട്. അവിടെ പോലീസ് തിരിച്ചറിയാൻ തുടങ്ങിയതോടെ താമസം കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും കാഞ്ഞിരപ്പള്ളി സി.ഐ വർഷ മധുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ 2 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ - ഡാൻസാഫും കാഞ്ഞിരപ്പള്ളി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്