മുണ്ടക്കയം: മാനസികാരോഗ്യ ബോധവത്കരണത്തിൻ്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ "BE POSITIVE: From Silence to Support" എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീ ശബരീശ കോളേജ് പി.ജി സോഷ്യൽ വർക്ക് വിഭാഗം, മുണ്ടക്കയം പഞ്ചായത്ത്, ജെൻഡർ റിസോഴ്സ് സെൻ്റർ, സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുസമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ശിവകുമാർ എം.സി അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി എംഎൽഎമാർ എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് ഡോ. ഉണ്ണിമോൾ കെ.കെ, കൗൺസിലർ മഞ്ജു ജോണി എന്നിവർ ക്ലാസ് നയിച്ചു. ട്രെയിനി സോഷ്യൽ വർക്കർമാരായ ഗോപികൃഷ്ണൻ സജീവ്, അർച്ചന കെ. സുരേഷ്, നയന ടി, അജിന മോൾ എന്നിവർ നേതൃത്വം നൽകി.
പടം -
മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ നടന്ന BE POSITIVE ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുസമ്മ മാത്യു ഉദ്ഘാടനം ചെയ്തു.
#മുണ്ടക്കയം #മാനസികാരോഗ്യ ബോധവൽക്കരണം #BePositive #ShabareeshaCollege #GRC
