കോട്ടയം: ചിറക്കടവ് സ്വദേശി ഡോ. ലക്ഷ്മി ബിജുവിന് നാടിന്റെ ആദരം.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച ഡോ. ലക്ഷ്മി ബിജുവിനാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് 17-ാം വാർഡിന്റെ പുരസ്കാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്തംഗം വിഷ്ണു എസ്. നായർ പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ വൈശാഖ് എസ്. നായർ, ആദികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
തെക്കേത്തുകവല ലക്ഷ്മിഭവനിൽ എം.കെ. ബിജുവിന്റെയും പ്രീതി ബിജുവിന്റെയും മകളാണ് ലക്ഷ്മി. എറണാകുളം പറവൂർ സ്വദേശി ഡോ. ജിഷ്ണു ഉത്തമനാണ് ഭർത്താവ്.
*ചിത്രം:* ഡോ. ലക്ഷ്മി ബിജുവിന് ചിറക്കടവ് 17-ാം വാർഡിന്റെ പുരസ്കാരം പഞ്ചായത്തംഗം വിഷ്ണു എസ്. നായർ സമ്മാനിക്കുന്നു.
#DrLakshmiBiju #Chirakkadavu #Ponkunnam #Kanjirappally #MBBS #Thenewsmalayalam