കോട്ടയം: ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി മുന്നിൽ. 156 പോയിന്റാണ് അക്കാദമിക്ക് ലഭിച്ചത്. 132 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളേജ് രണ്ടാമതാണ്.
സീനിയർ വിഭാഗത്തിൽ 101 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശേരി ഒന്നാമതെത്തി. അൽഫോൻസാ അക്കാദമി 88 പോയിന്റുമായി രണ്ടാമതാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന സമ്മേളനം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് റവ. ഫാ. മാത്യു കൂരീത്തറയുടെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.
റവ. ഫാ. കുര്യൻ താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണിക്കുട്ടി മടത്തിനകം, പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗം വി.എം. ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.
മികവ് പുലർത്തിയ അധ്യാപകരായ ഡോ. ജിമ്മി ജോസഫ്, സജിമോൻ വി.പി, ഡോ. പ്രവീൺ തര്യൻ, സതീഷ്കുമാർ കെ.പി, ജൂലിയസ് ജെ. മനയാനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമാപന സമ്മേളനം ഇന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം. ജെ നിർവ്വഹിക്കും
