പൊൻകുന്നം: ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുതിർന്ന അധ്യാപിക മൂക്കനോലിൽ എം.പി പൊന്നമ്മ ടീച്ചർക്ക് (90 വയസ്) ആദരം നൽകി.
ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രൊഫ: റോണി കെ ബേബി എംഎൽഎ ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം സേതു മാന്താടൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ, ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം, ടി.കെ ബാബുരാജ്, സേവ്യർ മൂലക്കുന്ന്, ശ്യാം ബാബു, കെ.കെ ലാൽ, കെ.കെ നായർ, വിഷ്ണു, പ്രവീൺ, പ്രേംജിത്ത്, രവീഷ്, അഭിജിത്ത് തുടങ്ങിയവരും ലൈബ്രറി ഭാരവാഹികളും പങ്കെടുത്തു.
പൊൻകുന്നം ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപിക എം.പി പൊന്നമ്മ ടീച്ചറിന് നൽകിയ ആദരം എംഎൽഎ റോണി കെ ബേബി സമർപ്പിക്കുന്നു.
#TeachersDay #WorldTeachersDay #KottayamNews #Library #Prof.RoniKBaby #Adaranam #LocalNews `
