*കാഞ്ഞിരപ്പള്ളി:* കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളിക്ക് അഭിമാനമായി ഒരു കൊച്ചു മിടുക്കിയുടെ നേട്ടം.
അത്‌ലറ്റും , 2024 ദേശീയ ഗയിംസ് ജേതാവും ഓട്ടോ തൊഴിലാളിയുമായ *വിനോദിന്റെ മകൾ വൈഷ്ണവി വിനോദ്* 3 കിലോമീറ്റർ നടത്തത്തിൽ (Race Walking) ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ് വൈഷ്ണവി.
പൊൻകുന്നം കേന്ദ്രമായി അച്ഛൻ ഓട്ടോ ഓടിച്ച് കുടുംബം പോറ്റുമ്പോൾ, അച്ഛന്റെ കായിക സ്വപ്നം ഏറ്റെടുത്ത് മകൾ ട്രാക്കിൽ ചരിത്രം കുറിക്കുകയാണ്. സെന്റ് ഡൊമിനിക്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയാണ് വൈഷ്ണവി ഫിനിഷ് ചെയ്തത്.
സാധാരണ കുടുംബത്തിൽ നിന്ന് വന്ന് വലിയ സ്വപ്നങ്ങൾ കാണുന്ന വൈഷ്ണവിയുടെ വിജയം കാഞ്ഞിരപ്പള്ളിയിലെ എല്ലാ കായിക താരങ്ങൾക്കും പ്രചോദനമാണ്.
*പിതാവ് വിനോദ് പറയുന്നു:* "ഞാൻ അത്‌ലറ്റ് ആയിരുന്നു, പക്ഷെ സാഹചര്യം കൊണ്ട് ഓട്ടോ ഡ്രൈവറായി. എന്റെ മകൾ എന്റെ സ്വപ്നം പൂർത്തിയാക്കുന്നു."
കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി മാറിയ വൈഷ്ണവിക്ക് *ദി ന്യൂസ് മലയാളത്തിന്റെ അഭിനന്ദനങ്ങൾ!*
-
