*the news malayalam updates-* *#####ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയഭാരതം പരിപാടി - സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *#####ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയഭാരതം പരിപാടി - സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു*



*പൊൻകുന്നം*  

രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനം ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. പൊൻകുന്നം, മണ്ണംപ്ലാവ്, തെക്കേത്തുകവല, ചെറുവള്ളി അമ്പലം കവല, ഗ്രാമദീപം, ചേർപ്പത്തുകവല, കളമ്പുകാട്ടുകവല, മുങ്ങത്രകവല എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തി, ദേശീയഗാനം ആലപിച്ച് മധുരപലഹാരം വിതരണം ചെയ്തു.


പൊൻകുന്നത്ത് നടന്ന ജയഭാരതം പരിപാടി മണ്ഡലം പ്രസിഡന്റ് *സേവ്യർ മൂലകുന്ന്* ഉദ്ഘാടനം ചെയ്തു. പി.സതീശ് ചന്ദ്രൻ നായർ, അഭിലാഷ് ചന്ദ്രൻ, സി.ജി.രാജൻ, കെ.ജയകുമാർ, ഇന്ദുകല എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.


`#the news malayalam .com #PonKunnam #IndependenceDay #Congress #Chirakkadavu #VeekshanamNews

news malayalam