*the news malayalam Kerala* *#####പൊന്നോണത്തിൻ്റെ തുടക്കം: അത് പിറന്നു, സംസ്ഥാനം ആഘോഷത്തിലേക്ക്*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *#####പൊന്നോണത്തിൻ്റെ തുടക്കം: അത് പിറന്നു, സംസ്ഥാനം ആഘോഷത്തിലേക്ക്*

 



*തിരുവനന്തപുരം*  

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പൂവിളിയോടെ മലയാളികളുടെ പ്രിയ ഓണക്കാലത്തിന് തുടക്കം. ഓണത്തിൻ്റെ വരവറിയിച്ച് ഇന്ന് *അത്തം*. തിരുവോണാഘോഷങ്ങളുടെ തുടക്കമായി തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര അരങ്ങേറും.


അത് പിറന്നതോടെ വീടുകളിലും നാട്ടിലും ഓണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സജീവമായി. പൂക്കളം, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഓണവിപണിയിൽ പൂക്കളും പച്ചക്കറികളും എത്തിത്തുടങ്ങി. സർക്കാരിൻ്റേതടക്കം വിവിധ ഓണച്ചന്തകളും പ്രവർത്തനം ആരംഭിച്ചു.


ഓണപ്പരീക്ഷകൾ അവസാനിക്കുന്നതോടെ ഓഗസ്റ്റ് 21 മുതൽ കുട്ടികൾ ഓണാവധിയിലേക്ക് കടക്കും. പത്ത് ദിവസത്തെ പൂവിളിയും സദ്യയും കളികളുമായി കേരളം ഇനി ഓണമയമാകും.

The news malayalam.com - തിരുവനന്തപുരം 

`#thenewsmlayalam#Onam2026 #Atham #Thiruvonam #Kerala #OnamCelebration #BlogNews`

news malayalam