കോട്ടയം
ഈരാറ്റുപേട്ട -
പ്രളയത്തിൽ ദുരിതത്തിലായവർക്ക് ആശ്വാസമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൻ്റെ സൗജന്യ ചികിത്സാ പദ്ധതി. സൺറൈസ് ഗ്രൂപ്പ് ഡോ. ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതി നഗരസഭാ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.
ഇതുവരെ 10 ലക്ഷം രൂപയുടെ സേവനമാണ് ആശുപത്രി സൗജന്യമായി നൽകിയത്. ഉരുൾപൊട്ടലിൽ പരിക്കേറ്റ പെരിങ്ങുളം സ്വദേശി മാർട്ടിന് 5 ലക്ഷത്തിലധികം ചെലവ് വരുന്ന ശസ്ത്രക്രിയ സൗജന്യമായി ചെയ്തു. ഡോ. അനീറ്റ കുര്യൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അനസ് വി.കെ., യഹിയ കെ.എ., പാമ്പുകടിയേറ്റ അനാസ് എന്നിവരും നിലവിൽ സൗജന്യ ചികിത്സയിലാണ്.
താൽക്കാലിക, ട്രോമ കെയർ, പ്ലാസ്റ്റിക് സർജറി, ഓർത്തോ, ന്യൂറോ, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ദുരന്തബാധിതർക്ക് താങ്ങാകുകയാണ് ലക്ഷ്യമെന്ന് ഡോ. ഹഫീസ് റഹ്മാൻ പറഞ്ഞു.
പടം - ഈരാറ്റുപേട്ടയിലെ പ്രളയത്തിൽ ദുരിതത്തിലായവർക്ക് ആശ്വാസമായി ഈ രാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൻ്റെ സൗജന്യ ചികിത്സാ പദ്ധതി നഗരസഭയുടെ അഡ്വ: വി. പി. നാസ്സർ ഉദ്ഘാടനം ചെയ്യുന്നു ... സൺറൈസ് ഗ്രൂപ്പ് മാനേജർ ഡോ: ഹഫീസ് റഹ്മാൻ, മുൻസിപ്പൽ സെക്രട്ടറി വിപിൻ കുമാർ എന്നിവർ സമീപം ...
The news malayalam.com ,Erattupetta
`# the news malayalam.com#ഈരാറ്റുപേട്ട #സൺറൈസ് ആശുപത്രി #flood relief
#
