കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഇന്ന് (26-08-2026) രാവിലെ 8:37ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ വൻ ദുരന്തം.
ഭോട്ടെകോഷി നദിയിൽ ഉണ്ടായ മിന്നൽ പ്രളയം റസുവ, നുവാകോട്ട്, ധാഡിംഗ് ജില്ലകളിലെ ഗ്രാമങ്ങളെ പൂർണ്ണമായും തുടച്ചുനീക്കി. ഇതുവരെ 95 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. e2f3
400-ലധികം പേരെ കാണാതായതിൽ 291 വിദേശികളും ഉൾപ്പെടുന്നു. ഇതിൽ 105 ഇന്ത്യക്കാരാണെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. കൂടാതെ 50 തമിഴ്നാട് തീർത്ഥാടകരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 890e
4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് മഞ്ഞുമല ഇടിഞ്ഞ് നദി അടഞ്ഞതാണ് പ്രളയത്തിന് കാരണമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാൽ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച വിദഗ്ധർ, ഗ്ലേഷ്യറിന്റെ താഴ്ഭാഗം തകർന്ന് വീണതാണ് ദുരന്തത്തിന് കാരണമെന്നും പറയുന്നു. b966c468
19 പാലങ്ങളും 40 കിലോമീറ്റർ റോഡും, ജലവൈദ്യുത പദ്ധതികളും പൂർണ്ണമായും തകർന്നു. രക്ഷാപ്രവർത്തനത്തിനായി 30-ലധികം ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്.
ഇന്ത്യ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു: +977 9851316807
ബീഹാറിൽ ഗണ്ഡക് നദി കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 890e
✍️ The news malayalam.com
Contact- 9447509156/9496800915
Email - surendrankodi@gmail.com
#NepalFlood #FlashFlood #Bhotekoshi #Rasuwa #NepalTibetBorder #IndianTouristsMissing
#thenewsmalayalam
