Kottayam
*കാഞ്ഞിരപ്പള്ളി:* പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ഈ വർഷത്തെ ഓണാഘോഷം കേരള തനിമ വിളിച്ചോതുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയായി.
പൂക്കാവടി, തമ്പോലം, ചെണ്ടമേളങ്ങൾ അകമ്പടിയായ ഘോഷയാത്രയിൽ മതസൗഹാർദ്ദ സന്ദേശം നൽകുന്ന ഫ്ലാഷ്മോബ്, വാഹന റാലി, മാവേലിമാർ, മലയാളിമങ്ക, കേരളശ്രീമാൻ തുടങ്ങിയവ മിഴിവേകി.
വിദ്യാർത്ഥികൾ അണിനിരന്ന ഘോഷയാത്രയിൽ ട്രാക്ടറുകൾ, പഴയ വില്ലീസ് ജീപ്പ്, അംബാസിഡർ കാർ, 100 ഓളം വിദ്യാർത്ഥികൾ അണിനിരന്ന തിരുവാതിര എന്നിവ ശ്രദ്ധേയമായി. മാവേലിയുടെ ഭരണകാലത്തെ സൂചിപ്പിക്കുന്ന *ലൈവ് വില്ലേജ്* ആകർഷകമായി.
ക്യാമ്പസ്സിൽ എല്ലാ വിദ്യാർത്ഥികൾക്കും ഊഞ്ഞാലാടാൻ *2 കൂറ്റൻ ഊഞ്ഞാലുകൾ* ഒരുക്കിയിരുന്നു. ഓണം തീമിലുള്ള ഫാഷൻ ഷോ, പഴയകാല ചായക്കടകളുടെ പുനരാവിഷ്കാരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി വടംവലി, ഉറിയടി മത്സരങ്ങളും ആവേശം വാനോളമുയർത്തി.
പ്രിൻസിപ്പൽ *ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി*, വൈസ് പ്രിൻസിപ്പൽമാരായ രതീഷ് പി.ആർ, ബോബി കെ. മാത്യു, സുപർണ രാജു, റ്റിജോമോൻ ജേക്കബ്, ആഷിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ക്ലാസുകൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണർവേകി.
*ചിത്രവിവരണം:* ഓണാഘോഷത്തോടനുബന്ധിച്ച് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്ര.
*✍️ ദി ന്യൂസ് മലയാളം*
Contact- 9447509156/9496800915
Email - surendrankodi@gmail.com
`#Peruvanthanam #StAntonysCollege #Onam2025 #OnamCelebration #Kanjirappally #CulturalRally #TheNewsMalayalam`
