*the news malayalam Kerala* *#####ത്രീഡി പൂക്കളവും, സദ്യതാളമേളങ്ങളുമായി മേരീക്വീൻസിലെ ഓണാഘോഷം -* "*ആർപ്പോ*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *#####ത്രീഡി പൂക്കളവും, സദ്യതാളമേളങ്ങളുമായി മേരീക്വീൻസിലെ ഓണാഘോഷം -* "*ആർപ്പോ*



Kottayam 

*കാഞ്ഞിരപ്പള്ളി:* ത്രീഡി പൂക്കളം മുതൽ ഓണം സ്പെഷ്യൽ ഡി.ജെ വരെ ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ന്യൂജെൻ ഓണം *"ആർപ്പോ"* വേറിട്ടതായി.

ആശുപത്രി പ്രവേശന കവാടത്തിൽ 8 മണിക്കൂറെടുത്ത് ഒരുക്കിയ വമ്പൻ ത്രീഡി പൂക്കളം കാണികളിൽ കൗതുകമുണർത്തി. ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർമാർക്കും ജീവനക്കാർക്കും മേരീക്വീൻസ് ക്യാമ്പസിൽ വിളയിച്ച പച്ചക്കറികൾ ഉൾപ്പെടെ ഉപയോഗിച്ച് ഫുഡ് & ബിവറേജസ് വിഭാഗമായ സിംഫണിയിൽ 32 വിഭവങ്ങളോടെ 1000-ലധികം പേർക്ക് ഓണസദ്യ വിളമ്പി.

ഓണാഘോഷയാത്ര, വടംവലി, ചെണ്ടമേളം, മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ തിരുവാതിര, ഡി.ജെ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ CMI, ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് CMI, ഫാ. സിറിൾ തളിയൻ CMI, ഫാ. ടിസൺ കോച്ചേരിൽ CMI തുടങ്ങിയവർ നേതൃത്വം നൽകി.


*Photo 1 Caption:* കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷത്തിൽ ജീവനക്കാർക്ക് ഓണസദ്യ വിളമ്പുന്ന ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ CMI, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് CMI തുടങ്ങിയവർ.


2 - മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ന്യൂജെൻ ഓണം "ആർപ്പോ" ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ CMI ചെണ്ടയിൽ താളമിട്ടപ്പോൾ.


✍️the news malayalam.com


Contact- 9447509156/9496800915

Email- -surendrankodi@gmail.com


#TheNewsMalayalam#MaryQueensMissionHospital #MaryQueensKanjirappally #Arppo2025 #OnamCelebration #Kanjirappally #NewGenOnam #OnamSadya #ChendaMelam #Onam2025 #MaryQueensArppo

news malayalam