*###the news malayalam Kerala*#####* *ഊഞ്ഞാലാടി എം.എൽ.എമാർ; ഒരുമയുടെ ഓണാഘോഷവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്*

Hot Widget

Type Here to Get Search Results !

*###the news malayalam Kerala*#####* *ഊഞ്ഞാലാടി എം.എൽ.എമാർ; ഒരുമയുടെ ഓണാഘോഷവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്*

 



Kottayam 

കാഞ്ഞിരപ്പള്ളി: സ്നേഹവും സാഹോദര്യവും ഒരുമയും വിളിച്ചോതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷം തുമ്പപ്പൂവ് - 2026 ശ്രദ്ധേയമായി.


ഓണാഘോഷത്തിനായി ഒരുക്കിയ ഊഞ്ഞാലിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ ബേബിയും, പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യനും ഒരുമിച്ച് ഊഞ്ഞാലാടിയത് ആഘോഷത്തിന് വേറിട്ട കാഴ്ചയായി.


പ്രിയപ്പെട്ടവരോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇരു എം.എൽ.എമാരും പറഞ്ഞു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷമീർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആഘോഷത്തിൽ പങ്കാളികളായി. ഒരുമയോടെ ഈ ഓണക്കാലം നമുക്ക് ആഘോഷിക്കാം എന്ന സന്ദേശം നൽകിയാണ് ആഘോഷം സമാപിച്ചത്.


### *അടിക്കുറിപ്പ്:*

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷത്തിൽ ഊഞ്ഞാലാടി കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ ബേബി, പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷമീർ ഉൾപ്പെടെയുള്ളവർ.


✍️ The news malayalam.Com


Contact- 9447509156/9496800915

Email - surendrankodi@gmail.com


#KanjirappallyBlockPanchayat #OnamCelebration2026 #Thumbappove 2026 #RonnieKBabyMLA # Adv Sebastian M J MLA #Kanjirappally #Poonjar #Onam2026 #BlockPanchayat #TheNewsMalayalam

news malayalam