*the news malayalam Kerala**### **എലിക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകച്ചന്ത തുടങ്ങി*

Hot Widget

Type Here to Get Search Results !

*the news malayalam Kerala**### **എലിക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകച്ചന്ത തുടങ്ങി*


Kottayam 


എലിക്കുളം:

എലിക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകച്ചന്ത പഞ്ചായത്ത് ഓഫീസിന് സമീപം കൂരാലി മൂഴയിൽ ബിൽഡിങ്ങിൽ തുടങ്ങി.

ഓണചന്ത 25-ാം തീയതി വരെ പ്രവർത്തിക്കും.

 കർഷകരിൽ നിന്നും മൊത്തവിലയേക്കാൾ 10 ശതമാനം കൂടുതൽ നൽകി കാർഷികോത്പന്നങ്ങൾ സ്വീകരിച്ച്, ഉപഭോക്താക്കൾക്ക് ചില്ലറ വിലയെക്കാൾ 30 ശതമാനം കുറവിൽ നൽകുന്നു.


പഞ്ചായത്ത് പ്രസിഡന്റ് *യമുനാ പ്രസാദ്* ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് *മാത്യൂസ് പെരുമനങ്ങാട്ട്* അധ്യക്ഷത വഹിച്ചു.


ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജോഷി കെ. ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ. അബ്ദുൾ കരീം, ജിഷ്ണു എസ്. നായർ, മറിയാമ്മ തച്ചിലാടിയിൽ, കൃഷി ഓഫീസർ കെ. പ്രവീൺ, അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പാമ്പാടി ആത്മ ബി.ടി.എം. ഡയാന സക്കറിയ, ആഷിക് ജോബി, അനസ് ഇലവനാൽ, ലാൽ മനോഹർ തുടങ്ങിയവർ സംസാരിച്ചു.


*ഫോട്ടോ ക്യാപ്ഷൻ:* കൂരാലിയിൽ എലിക്കുളം കൃഷിഭവന്റെ കർഷകച്ചന്ത എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.


*✍️ ദി ന്യൂസ് മലയാളം*

Contact - 9447509156/9496800915

Email -surendrankodi@gmail.com


`#Elikulam #Onasamridhi #KarshakaChantha #ElikulamPanchayath #Krishibhavan #Koorali #Kottayam #Onam2025 #YamunaPrasad #TheNewsMalayalam`

news malayalam