*the news malayalam updates-*###* *എരുമേലിയിൽ പാണപിലാവ് വാർഡ് കമ്മറ്റി എംഎൽഎയ്ക്ക് സ്വീകരണം; രക്തദാതാവിനെ ആദരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-*###* *എരുമേലിയിൽ പാണപിലാവ് വാർഡ് കമ്മറ്റി എംഎൽഎയ്ക്ക് സ്വീകരണം; രക്തദാതാവിനെ ആദരിച്ചു*






Kottayam 


*എരുമേലി:* പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ എം. ജെ യുടെ എരുമേലി മണ്ഡലം പര്യടനപരിപാടിയുടെ ഭാഗമായി പാണപിലാവ് കോൺഗ്രസ് വാർഡ് കമ്മറ്റി സ്വീകരണം നൽകി. 

എരുമേലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പാറ അധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു നിരപ്പേൽ,  ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, അംഗങ്ങളായ ഷമീന ലത്തീഫ്, പ്രസന്ന, അഭിരാമി, ദേവസ്യാച്ചൻ, കൊച്ചുമാണിക്കുന്നേൽ, ലീന അൻസാരി, ജിജിമോൾ സജി, സുനിൽ പന്നാംകുഴിയിൽ, റോണി തറപ്പിൽ, ഷിജോ മോൻ ചെറുവാഴക്കുന്നേൽ, സന്തോഷ് ചാത്തൻകുഴിയിൽ, മാത്യു വെമ്പാലയിൽ, കുട്ടപ്പൻ പൂതിയോട്, പീതാംബരൻ കദളി മറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

50 തവണ രക്തദാനം നൽകിയ ഷാനിച്ചൻ കരിനാട്ടിനെ എംഎൽഎ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. പായസ വിതരണവും നടന്നു.

മുക്കൂട്ടുതറ ഗ്രാമപഞ്ചായത്ത് അനുവദിക്കുന്നതിനും, ചീനി മരം - പാണപിലാവ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും, മഹാത്മാഗാന്ധി വായനശാലയ്ക്ക് സ്ഥലം വാങ്ങുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തിൽ അറിയിച്ചു .

#thenewsmalayalam.com

#ErumeLi #Paanapilavu #Poonjar #SebastianMJMLA #KPCC #DCCKottayam #ErumeLiGramapanchayat #BloodDonation  #Kerala