മുണ്ടക്കയം
അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സ്ഥാപക പ്രസിഡന്റ് മുടങ്ങനാടൻപുള്ളി രാമൻകുട്ടിയുടെ 52-ാം അനുസ്മരണദിനവും വിദ്യാശ്രീ പുരസ്കാര വിതരണവും ജൂലൈ 4 ശനിയാഴ്ച പുഞ്ചവയൽ ശ്രീചാരുവള്ളി ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് ഗംഭീരമായി നടന്നു.
രാവിലെ 7.30-ന് മോർക്കാട് സ്മൃതി മണ്ഡപത്തിൽ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം ചെയ്തു.
"രാമൻകുട്ടിയുടെ ജീവിതം മലഅരയ സമുദായത്തിന്റെ ഉണർവിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മാതൃകയാണ്" എന്ന് എംഎൽഎ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 2025-26 അധ്യയന വർഷം SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ 126 വിദ്യാർത്ഥികൾക്ക് "മുടങ്ങനാടൻപുള്ളി രാമൻകുട്ടി വിദ്യാശ്രീ പുരസ്കാരവും" ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.ജിരാജ് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, കൂടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, സ്വാഗതസംഘം ചെയർമാൻ എ.ആർ. അജികുമാർ, ജനറൽ സെക്രട്ടറി പി.കെ. ശശി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പടം - മുണ്ടക്കയം പുഞ്ചവയലിൽ നടന്ന അഖില തിരുവിതാംകൂർ മലഅരയ മഹാസഭ മുടങ്ങനാടൻപുള്ളി രാമൻകുട്ടി അനുസ്മരണവും വിദ്യാശ്രീ പുരസ്കാര സമർപ്പണവും പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്യുന്നു. പി.എസ്. മോഹനദാസ് , പി.കെ. ശശി, അഡ്വ: പി ജിരാജ്,അമ്പിളി ജയകുമാർ, പുഷ്പ വിജയൻ, എ. ആർ. അജിത് കുമാർ എന്നിവർ സമീപം....
ATMAMS
#ദിന്യൂസ് മലയാളം. കോം
#മലഅരയമഹാസഭ #രാമൻകുട്ടിഅനുസ്മരണം #വിദ്യാശ്രീപുരസ്കാരം #പൂഞ്ഞാർ #പൂഞ്ചവയൽ #കോട്ടയം #മലഅരയസമുദായം
