Kottayam
നെടുംകുന്നം - ഗാന്ധിജി സർവകലാശാലയുടെ ഓണറി ഡോക്ടറേറ്റ് ലഭിച്ച കലൈമാമണി തിരുവിഴ ജയശങ്കറിനും മാധ്യമ പുരസ്‌കാരം നേടിയ ജന്മഭൂമി എഡിറ്റർ കെ.ഡി. ഹരികുമാറിനും ചിന്തന കലാസാംസ്കാരിക വേദിയും ദേവജ മാസികയും സംയുക്തമായി അനുമോദനം നൽകി.
നെടുംകുന്നം ദേവീ വിലാസം എൻ.എസ്.എസ്. കരയോഗത്തിൽ സി.പി. രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തപസ്യ ജില്ലാ പ്രസിഡൻ്റും കുച്ചിപ്പുടി നർത്തകിയുമായ ഡോ. പത്മിനി കൃഷ്ണ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് അഡ്വ. ജി. രാമൻ നായർ തിരുവിഴ ജയശങ്കരനും, തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണൻ കെ.ഡി. ഹരികുമാറിനും ഉപഹാരങ്ങൾ നൽകി.
പ്രൊഫ. രഘുദേവ്, മീനടം രാജപ്പൻ നായർ, ജോയി നാലുന്നാക്കൽ, രാജു പാമ്പാടി, ശ്രീനിവാസൻ, സാജൻ ജോസഫ്, പ്രസാദ്, സി.ജി. ഗിരിജൻ ആചാരി, മേംമുറി ശ്രീനിവാസൻ, മുരളി ദേവ് എന്നിവർ ആശംസകൾ നേർന്നു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.
നെടുംകുന്നത്ത് ഗാന്ധിജി സർവകലാശാലയുടെ ഓണറി ഡോക്ടറേറ്റ് ലഭിച്ച *കലൈമാമണി തിരുവിഴ ജയശങ്കർ* സാറിനെയും, ജന്മഭൂമി മാധ്യമ പുരസ്‌കാരം നേടിയ *കെ.ഡി. ഹരികുമാറിനെയും ചിന്തന കലാസാംസ്കാരിക വേദിയും ദേവജ മാസികയും സംയുക്തമായി ആദരിച്ചു.
ദേവീ വിലാസം എൻ.എസ്.എസ്. കരയോഗത്തിൽ നടന്ന ചടങ്ങ് ഡോ. പത്മിനി കൃഷ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. രാമൻ നായർ, പി.ജി. ഗോപാലകൃഷ്ണൻ എന്നിവർ ഉപഹാരങ്ങൾ നൽകി.
കലാ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ നിസ്വാർത്ഥ സംഭാവനകൾക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
#ദി ന്യൂസ്മലയാളം.കോം
#നെടുംകുന്നം #തിരുവിഴജയശങ്കർ #KDHariKumar #Chinthana #Devaja #Kottayam #Kerala
