Kottayam
_കാഞ്ഞിരപ്പള്ളി_: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിൻ്റെ പുതിയ സംരംഭമായ *"ഓപ്പറേഷൻ തൂഫാൻ"* ൻ്റെയും സെൻ്റ് ഡോമിനിക്സ് കോളജ് ആർട്സ് ക്ലബ്ബിൻ്റെ *"വിങ്സ് ഒഫ് എസ് ഡി സി"* യുടെയും സംയുക്ത പ്രവർത്തനോദ്ഘാടനം കോളജിൽ നടന്നു.
കോളജിലെ *ആന്റി നാർക്കോട്ടിക് സെല്ലിൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും* നേതൃത്വത്തിൽ നടന്ന സമ്മേളനം സിനിമാതാരവും നിയമസഭാംഗവുമായ *രമേശ് പിഷാരടി* ഉദ്ഘാടനം ചെയ്തു.
*"മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരി ഒഴിവാക്കണം. കലാസാഹിത്യങ്ങളുടെ ലഹരി പ്രോത്സാഹിപ്പിക്കണം"* എന്ന് പിഷാരടി പറഞ്ഞു. കലയും സാഹിത്യവും കായികമേളകളും വളരുമ്പോൾ ഒഴിവാക്കപ്പെടേണ്ട ലഹരികൾ പടിയിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#### _റോണി കെ ബേബി MLA മുഖ്യപ്രഭാഷണം_
കോളജിലെ മുൻ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും ഇപ്പോൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം MLA യുമായ *റോണി കെ ബേബി* മുഖ്യപ്രഭാഷണം നടത്തി.
"മറ്റെല്ലാ സാമൂഹിക തിന്മകളെയും പോലെ ലഹരിയെയും കേരളം അതിജീവിക്കും. അതിന് *തൂഫാൻ* കളമൊരുക്കും" എന്ന് അദ്ദേഹം പറഞ്ഞു.
#### _സമ്മേളനത്തിൽ പങ്കെടുത്തവർ_
കോളജ് മാനേജർ *റവ. ഡോ. കുര്യൻ താമരശ്ശേരി* അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് *ഡോ. ബിനോ പി. ജോസ്*, ബർസാർ *ഡോ. മനോജ് പാലക്കുടി*, *സ്റ്റെഫി തോമസ്*, *ഹലീമ* എന്നിവർ പ്രസംഗിച്ചു.
* പടം -"മദ്യത്തിൻ്റെ ലഹരി ഒഴിവാക്കി കലയുടെ ലഹരി പ്രോത്സാഹിപ്പിക്കണം" - സെൻ്റ് ഡോമിനിക്സ് കോളജിലെ "ഓപ്പറേഷൻ തൂഫാൻ & Wings of SDC" ഉദ്ഘാടനത്തിൽ രമേശ് പിഷാരടി.*
`#OperationThoofan #SayNoToDrugs #WingsOfSDC #StDominicsCollege #Kanjirappally #RameshPisharody #RonnieKBaby #theNewsMalayalam`
