*the news malayalam Kerala* *### *114 വർഷത്തെ പാരമ്പര്യം: ഇളങ്ങുളം സെൻ്റ് മേരീസ് LP സ്കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം 10ന്*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *### *114 വർഷത്തെ പാരമ്പര്യം: ഇളങ്ങുളം സെൻ്റ് മേരീസ് LP സ്കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം 10ന്*


Kottayam 


*പൊൻകുന്നം*: 114 വർഷത്തെ പാരമ്പര്യമുള്ള ഇളങ്ങുളം സെൻ്റ് മേരീസ് LP സ്കൂളിന് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കും. 

കേരള ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി * അഡ്വ: മോൻസ് ജോസഫ്* ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ *മാർ ജോസ് പുളിക്കൽ* പിതാവ് അധ്യക്ഷത വഹിക്കും.

*പങ്കെടുക്കുന്നവർ*: 

ഫ്രാൻസിസ് ജോർജ് MP, ജോസ് K മാണി MP, മാണി C കാപ്പൻ MLA, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


#### *PTA സമ്മേളനവും മെറിറ്റ് ഡേയും*

ഉദ്ഘാടനത്തോടൊപ്പം സെൻ്റ് മേരീസ് ഹൈസ്കൂളിന്റെയും സെൻ്റ് മേരീസ് LP സ്കൂളിന്റെയും സംയുക്ത *അധ്യാപക രക്ഷാകർതൃ സമ്മേളനവും മെറിറ്റ് ഡേ*യും നടക്കും. വേദി: *സെൻ്റ് മേരീസ് പാരിഷ് ഹാൾ, ഉള്ളംകുളം*.


#### *114 വർഷത്തെ ചരിത്രം*

1895 ൽ ഇടവക ദേവാലയം രൂപീകൃതമായ സമയത്ത് ഒരു കളരിയായിട്ടാണ് സ്കൂൾ ആരംഭിച്ചത്. 1912 ൽ നിലവിലെ സ്ഥലത്ത് പുതിയ സ്കൂൾ കെട്ടിടം പണിത് സ്കൂളായി ഉയർത്തി. 1924, 1932, 1948 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 

ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം പ്രഗത്ഭരെ വാർത്തെടുത്ത സ്കൂളാണ് ഇത്. UP, ഹൈസ്കൂൾ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

നിർമ്മാണത്തിന് ജോജോ ചീരാംകുഴിയുടെ കുടുംബം ഉൾപ്പെടെ നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വലിയ സഹകരണം ഉണ്ടായി.

പൊൻകുന്നം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ  ഫാ: ഡാർവിൻ വാലുമണ്ണൽ (സ്‌കൂൾ മാനേജർ) ജോമോൻ ജോസഫ് (പ്രോഗ്രാം കൺവീനർ) ജോസഫ് ഓലിയ്ക്കൽ

രാജിമോൾ ജോസഫ് (എച്ച് എം സെൻ്റ് മേരീസ് എച്ച് എസ് ) ജോമോൻ തോമസ് (പി റ്റി എ പ്രസിഡൻ്റ് (HS)ആൻസ് ജോസ്, എച്ച് എം സെൻ്റ് മേരീസ് എൽ പി എസ് ) സിനു മാത്യു പി.റ്റി.എ. പ്രസിഡൻ്റ് ( L.P.)  തുടങ്ങിയവർ പങ്കെടുത്തു.

news malayalam